Latest Updates

തിരുവനന്തപുരം: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ ഓരോരുത്തരും അംഗീകൃത തിരിച്ചറിയല്‍ രേഖ കൈവശം നിര്‍ബന്ധമാക്കിയതായി റെയില്‍വേ അറിയിച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഈ കര്‍ശന നടപടികള്‍. സതേണ്‍ റെയില്‍വേ ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും കൈമാറി. യാത്രാ സമയം തിരിച്ചറിയല്‍ രേഖ കൈവശം വച്ചിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഓണ്‍ലൈനോ നേരിട്ടോ ഗ്രൂപ്പ് ടിക്കറ്റ് എടുക്കുമ്പോള്‍ രേഖ ആവശ്യമായിട്ടില്ലെങ്കിലും യാത്രയ്ക്കിടെ ഏതു സമയത്തും പരിശോധിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. പ്രധാന സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങളില്‍ സംശയാസ്പദരായ യാത്രികരുടെ രേഖകളും പരിശോധനയ്ക്ക് വിധേയമാകും. പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice